Thursday, March 13, 2014

കഥ

കഥാകാരന്റെ മനസിലെ അന്തഃസംഘർഷങ്ങളാണത്രെ കഥകളായി പരിണമിക്കുന്നത്. എത്ര ആലോചിച്ചിട്ടും തനിക്ക് മാത്രം എന്താണിത്തരം സംഘർഷങ്ങൾ ഒന്നും ഇല്ലാത്തതെന്ന് അയാൾക്ക് മനസിലായില്ല. പക്ഷേ കഥകളെഴുതുക എന്നത് അയാളുടെ ആവശ്യവുമായിരുന്നു. ഒടുവിൽ കാഫ്ക മുതൽ കാക്കനാടൻ വരെയുള്ളവരിലൂടെ അയാൾ പലവട്ടം കടന്നു പോയി. ഒടുവിലൊരു ദിവസം മൂന്ന് ഫുൾസ്കാപ്പ് പേപ്പർ നിറയെ ഛർദ്ദിച്ചു കഴിഞ്ഞപ്പോളാണ് അയാളുടെ അജീർണ്ണം മാറിയത്.