ജനിച്ചു
വീണപ്പോൾ മറ്റു മൃഗങ്ങളെപ്പോലെ
അവന് നടക്കുവാനാകുമായിരുന്നില്ല.
നടന്നു
തുടങ്ങുമ്പോൾ മറ്റു മൃഗങ്ങൾക്ക്
അവനെപ്പോലെ കയ്യിൽ
ആയുധവുമില്ലായിരുന്നു.
നടന്ന
വഴിയെല്ലാം അവൻ വെട്ടിവെളുപ്പിച്ചു,
വേട്ടയാടി,
അടയാളങ്ങൾ
കോറിയിട്ടു.
ഒരു
നാൾ മറ്റു ജീവികളോടൊപ്പം
അവനും മരിച്ചു മണ്ണടിഞ്ഞു.
സ്വർഗ്ഗത്തിൽ
ദൈവം അവനെ കാത്തിരിക്കുകയായിരുന്നു.
കണ്ടപാടെ
ദൈവം ക്രുദ്ധനായി അലറി,
"തെമ്മാടീ,
നീ
എന്താണ് ചെയ്തത് എന്നറിയുമോ?
ഭൂമി
നീ നരകമാക്കി,
സഹജീവികളെ
കൊന്ന് തള്ലി,
ചുട്ട്
ചാമ്പലാക്കി.
നീ
പാപിയാണ്”
അവൻ
നടുങ്ങിയില്ല!
ദൈവത്തിന്റെ
കണ്ണുകളിൽ തറപ്പിച്ചു
നോക്കിക്കൊണ്ടവൻ പ്രതിവദിച്ചു,
"അല്ലയോ
ദൈവമേ,
എന്റെ
സൃഷ്ടാവായ നീ സർവ്വജ്ഞാനിയും
സർവ്വ ശക്തനുമാണല്ലോ?
നീ
ആഗ്രഹിച്ചിരുന്നെങ്കിൽ ഞാൻ
പാപിയാകുമായിരുന്നില്ലല്ലോ?”
ദൈവം
ശാന്തനായി,
മൗനിയും.
അവനോട്
ഒന്നും മിണ്ടിയില്ല,
അവനെ
ഒന്നും ചെയ്തതുമില്ല!
പക്ഷേ
അന്ന് ദൈവം രാജി വച്ചു,
എന്നിട്ട്
ഒന്നും മിണ്ടാതെ ഇറങ്ങി നടന്ന്
,
തന്റെ
കൊട്ടാരത്തിനു പിറകിലെ
പുളിമരക്കൊമ്പിൽ തൂങ്ങി
മരിച്ചു!